ഓണം ആഘോഷിക്കാൻ പത്തു ചെറുയാത്രകൾ

Posted on August 31st, 2017

1) അരിപ്പ ഫോറസ്റ്റ് കൊല്ലം ജില്ലയിലെ കുളത്തുപ്പുഴ പട്ടണത്തിനടുത്താണ് ഈ ഇക്കോടൂറിസം സെന്റർ. വനംവകുപ്പിലെ ഉദ്യോഗസ്ഥർക്കു പരിശീലനം നൽകുന്ന ഫോറസ്റ്റ് ട്രെയിനിങ് സ്കൂളിന്റെ ആസ്ഥാനമാണിവിടെ. താമസം വനംവകുപ്പിന്റെ ഗസ്റ്റ് ഹൌസിലാകാം. കെഎഫ്ഡിസിയാണ് താമസസൌകര്യമൊരുക്കുന്നത്. മൂന്നു കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള കെട്ടിടത്തിൽ താമസിക്കാം. ഭക്ഷണം പാകം ചെയ്യാനുള്ള സൌകര്യമുണ്ട്. താമസം മാത്രമല്ല ട്രെക്കിങ്,  കാട്ടിനകത്തു ക്യാംപിങ്  സൌകര്യവും അരിപ്പ നൽകുന്നു. മാനുകളെയോ കാട്ടുപോത്തുകളേയോ ഭാഗ്യമുണ്ടെങ്കിൽ കാണാം. മിറിസ്റ്റിക്ക വനങ്ങൾ(ചതുപ്പിനു മുകളിൽ വളരുന്ന കാട്) കാണപ്പെടുന്ന അരിപ്പയിൽ ഒരു ദിവസമെങ്കിലും താമസിക്കണം. […]